• Home
  • kerala
  • പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുരേന്ദ്രന്റെ അടുത്തയാളെന്നു സുന്ദരയുടെ മൊഴി

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുരേന്ദ്രന്റെ അടുത്തയാളെന്നു സുന്ദരയുടെ മൊഴി

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളെന്ന് കെ. സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി.

കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു.

സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്.
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററാണ് സുനില്‍ നായിക്. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുമെന്നും മാര്‍ച്ച് 21ന് സുനില്‍ നായിക് സാമൂഹിക മാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുരേന്ദ്രന്റെ അടുത്തയാളെന്നു സുന്ദരയുടെ മൊഴി - The Political Editor