• Home
  • social media
  • കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സെക്രട്ടറി ദിപിന്‍റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പടെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു - The Political Editor