• Home
  • kerala
  • അഴിമതിക്ക് ഉത്തരവാദി അന്നത്തെ മന്ത്രി അനിൽകുമാർ , താനറിയുന്നത് ഇപ്പോള്‍- അബ്ദുള്ളക്കുട്ടി

അഴിമതിക്ക് ഉത്തരവാദി അന്നത്തെ മന്ത്രി അനിൽകുമാർ , താനറിയുന്നത് ഇപ്പോള്‍- അബ്ദുള്ളക്കുട്ടി

തന്റെ വീട്ടില്‍ നടന്നത് റയ്ഡല്ലെന്ന് എഴുതണമെന്നും കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് ഷോ പദ്ധതിയില്‍ അഴിമതി ഉണ്ടെന്ന് താനും ചിന്തിക്കുന്നുണ്ടെന്നും അത് നടന്നതില്‍ തനിക്കൊരു പങ്കുമില്ലെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എം.എല്‍..എ. എന്ന നിലയില്‍ ശുപാര്‍ശ ചെയ്ത പദ്ധതി ആണെന്നേ ഉള്ളൂ. സര്‍ക്കാരും മന്ത്രിയുമാണ് എല്ലാം ചെയ്യുന്നത്. അഴിമതി ഉണ്ടെങ്കില്‍ അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനാണ് ഉത്തരവാദിത്വം. തനിക്കൊന്നുമറിയില്ല. അഴിമതി ഉണ്ടെന്ന് താനും വിശ്വസിക്കുന്നു. അത് പുറത്തു കൊണ്ടുവരണം.

അനില്‍കുമാര്‍ മന്ത്രിയായിരുന്ന യു.ഡി.എഫ്. കാലത്ത് കോണ്‍ഗ്രസിന്റെ എം.എല്‍.എ. ആയിരുന്നു അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയില്‍ പദ്ധതിയിലെ നടത്തിപ്പിനെപ്പറ്റി ഒന്നും അറിയില്ല എന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

വീട്ടിൽ വിജിലൻസ് സംഘം വന്നപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെ പലതും താൻ അറിയുന്നത് . ടൂറിസം മന്ത്രി എ പി അനിൽകുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണിത്. തന്‍റെ പേരിൽ കുറ്റമുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണമെന്നും അബ്‌ദുളളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടിയുടേയും കാവ്യമാധവന്‍റെേയുമൊക്കെ ശബ്‌ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മൻ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്‌‌തത്. വിജിലൻസ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ പേര് തനിക്ക് ഓർമ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു.–അബ്‌ദുളളക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

അഴിമതിക്ക് ഉത്തരവാദി അന്നത്തെ മന്ത്രി അനിൽകുമാർ , താനറിയുന്നത് ഇപ്പോള്‍- അബ്ദുള്ളക്കുട്ടി - The Political Editor