• Home
  • kerala
  • കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ് ഇന്ന്

കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാറിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. ജനുവരിയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സ്വീകരിക്കപ്പെടാറുള്ള നിലപാട്. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ മടിക്കും.

Leave a Reply

Your email address will not be published. Required fields are marked *