• Home
  • kerala
  • ഇന്ന് 16,229 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി 14.82

ഇന്ന് 16,229 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി 14.82

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.

മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് 16,229 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി 14.82 - The Political Editor