• Home
  • kerala
  • കൊടകര കള്ളപ്പണ കേസില്‍ പൊലീസ് കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

കൊടകര കള്ളപ്പണ കേസില്‍ പൊലീസ് കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

കള്ളപ്പണക്കേസില്‍ സി.പി.എം.നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളെ പ്രോല്‍സാഹിപ്പിച്ച് ശ്രദ്ധ നേടിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ ഇപ്പോള്‍ കൊടകര കള്ളപ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്.പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറർ കെ ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍റെ മൊഴി എടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കൊടകര കള്ളപ്പണ കേസില്‍ പൊലീസ് കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും - The Political Editor