• Home
  • latest news
  • യു.പി. ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. ഒരുക്കം തുടങ്ങുന്നു, നദ്ദ ഉന്നത യോഗം വിളിച്ചു

യു.പി. ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. ഒരുക്കം തുടങ്ങുന്നു, നദ്ദ ഉന്നത യോഗം വിളിച്ചു

ബംഗാള്‍ തിരഞ്ഞെടുപ്പുപരാജയത്തിനു ശേഷം ഇനി വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പി.യെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഉത്തര്‍പ്രദേശ്, ഉത്തര്‍ഖണ്ഡ്, ഗോവ, ഹിമാചല്‍ പ്രദേശ് എന്നീ ബി.ജെ.പി. ഭരണമുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനു വേണ്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ജൂണ്‍ അഞ്ചാംതീയതി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡെല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരിക്കയാണ്. 5,6 തീയതികളില്‍ യോഗം നടക്കും. ബംഗാള്‍ ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ പാര്‍ടിയുടെ പ്രകടനം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ബി.ജെ.പി. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ ഇതുവരെ കാര്യമായ ഏകോപിച്ച പ്രവര്‍ത്തനം ഒന്നും തുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

യു.പി. ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. ഒരുക്കം തുടങ്ങുന്നു, നദ്ദ ഉന്നത യോഗം വിളിച്ചു - The Political Editor