• Home
  • latest news
  • ബി.ജെ.പി നേതാവിനെ പുല്‍വാമയില്‍ ഭീകരര്‍ വെടിവെച്ചു കൊന്നു

ബി.ജെ.പി നേതാവിനെ പുല്‍വാമയില്‍ ഭീകരര്‍ വെടിവെച്ചു കൊന്നു

ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ബി.ജെ.പി. നേതാവും ത്രാല്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ രാകേഷ് പണ്ഡിത ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വീട്ടില്‍ ഇരിക്കുമ്പോഴാണ് രാകേഷിനെ മൂന്ന് ഭീകരര്‍ ചേര്‍ന്ന് അതിക്രമിച്ചു കടന്ന് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. രാകേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആസിഫ മുഷ്താഖ് എന്ന സ്ത്രീക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണ്.
രാകേഷ് പണ്ഡിതയ്ക്ക് നേരത്തെ തന്നെ തീവ്രവാദി ഭീഷണിയുള്ളതിനാല്‍ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്. ശ്രീനഗറിലെ ഹോട്ടലിലായിരുന്നു അവര്‍. ഇവരെ കൂടാതെയാണ് രാകേഷ് ത്രാലിലേക്ക് പോയത്.
നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പി.യും ബഹിഷ്‌കരിച്ച 2108-ലെ തിരഞ്ഞെടുപ്പില്‍ രാകേഷ് ത്രാല്‍ മുനിസിപ്പാലിറ്റിയിലേക്കുള്ള കൗണ്‍സിലറായി ജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>