• Home
  • kerala
  • കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തോല്‍വി: അശോക് ചവാന്‍ സമിതി സോണിയക്ക് റിപ്പോര്‍ട്ട് കൈമാറി

കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തോല്‍വി: അശോക് ചവാന്‍ സമിതി സോണിയക്ക് റിപ്പോര്‍ട്ട് കൈമാറി

നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് ഇന്നലെ രാത്രി സോണിയ ഗാന്ധിക്ക് കൈമാറി. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ എന്നാണ് ലഭിക്കുന്ന സൂചന. ന്യൂന പക്ഷ പിന്തുണ യുഡിഫിന് കുറഞ്ഞു എന്ന വിലയിരുത്തലും ഉണ്ടത്രേ.

. കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്‌ചക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല.ഓണ്‍ലൈൻ മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എം എല്‍ എമാര്‍, എം പിമാര്‍, മറ്റ് ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>