Categories
latest news

മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പറയുന്നു : വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചൈനീസ് സൈന്യത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു

കൊവിഡ്-19 ന്റെ ഉല്‍ഭവം ചൈനയിലെ ലാബോറട്ടറിയിലാണോ എന്ന സംശയച്ചര്‍ച്ച വീണ്ടും വ്യാപകമാകവേ, അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. കൊവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചൈനീസ് സൈന്യത്തിനു വേണ്ടിക്കൂടി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കൊവിഡ് തുടങ്ങിയ കാലത്ത് പദവിയിലുണ്ടായിരുന്ന മൈക്ക് പോംപെയോ ഉറപ്പിച്ചു പറയുന്നത്. ‘ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ അവര്‍(വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) ഏര്‍പ്പെട്ടിരുന്നു എന്ന് എനിക്കുറപ്പാണ്. സിവിലിയന്‍ പ്രവര്‍ത്തനം പോലെ മിലിട്ടറി പ്രവര്‍ത്തനവും അവിടെ നടന്നിരുന്നു’–പൊംപെയോയെ ഉദ്ധരിച്ച് ഫോക്‌സ് ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.

വുഹാനിലെ ലാബില്‍ നിന്നാണ് കൊവിഡ് വൈറസ് പുറത്തുചാടിയത് എന്ന ശക്തമായ സംശയം സംബന്ധിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുന്നുണ്ടെങ്കിലും അവര്‍ക്ക് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം, ചൈനയിലെ ആദ്യത്തെ രോഗവ്യാപനത്തിന്റെ കണക്കുകളും വിവരങ്ങളും വെളിപ്പെടുത്താനോ കൈമാറാനോ ചൈനീസ് അധികാരികള്‍ തയ്യാറായിട്ടില്ല എന്ന കാര്യം ഇംഗ്ലണ്ടിലെ ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുമുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട ജോ ബൈഡന്‍ ചൈനയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ചൈന വഴങ്ങിയില്ല.

thepoliticaleditor
Spread the love
English Summary: wuhan labs activity linked to chinese military says mike pompeyo american former state secretary

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick