Categories
latest news

വാക്‌സിന്‍ അസമത്വം ഈ മഹാമാരിക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി, ലോക ജനസംഖ്യയുടെ പകുതി പേര്‍ക്കും വാക്‌സിന്‍ അപ്രാപ്യം

നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ നിന്നു മാത്രം കൊവിഡിനെ ഇല്ലാതാക്കി എന്നു പറഞ്ഞതു കൊണ്ടു കാര്യമില്ല. ലോകത്തിലെ പാതിയോളം രാജ്യങ്ങളില്‍ മഹാമാരിക്കുള്ള വാക്‌സിന്‍ എത്താത്തിടത്തോളം കൊവിഡ് ഇവിടെ നിലനില്‍ക്കും.

ലോകത്തിലെ ജനസംഖ്യയില്‍ 53 ശതമാനവും സാമ്പത്തിക ശേഷിയുള്ള രാഷ്ട്രങ്ങളിലാണ്. ഇവരാണ് ലോകത്തില്‍ ആകെ ഉല്‍പാദിപ്പിച്ചതില്‍ 83 ശതമാനം കൊവിഡ് വാക്‌സിനും വാങ്ങിയിരിക്കുന്നത്. ബാക്കി 47 ശതമാനം ജനങ്ങള്‍ ദരിദ്രരും ഇടത്തരക്കാരുമായ ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങളിലാണ്. ഇവര്‍ക്ക് പക്ഷേ കിട്ടിയത് വെറും 17 ശതമാനം വാക്‌സിന്‍ മാത്രമാണ്. അതായത് 53 ശതമാനം പേര്‍ക്ക് വാക്‌സിന്റെ 83 ശതമാനവും കിട്ടിയപ്പോള്‍ ബാക്കി പാതിയോളം പേര്‍ക്ക് കിട്ടിയത് വെറും 17 ശതമാനം മാത്രം. ഈ അസമത്വം ആണ് കൊവിഡ് മഹാമാരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി–ഇത് പറയുന്നത് ഏതെങ്കിലും രാഷ്ട്രീയക്കാരനല്ല, ലോകാരോഗ്യ സംഘടനയുടെ മേധാവി, ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ് ആണ്. ലോകത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ കാര്യത്തിലുണ്ടായിരിക്കുന്ന തുല്യതയില്ലായ്മ ഈ മഹാമാരിയെ തുടച്ചു നീക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വികസിത രാജ്യങ്ങള്‍ ഓര്‍മിക്കേണ്ട പ്രധാന മുന്നറിയിപ്പ് ആണിത്. കാരണം സ്വന്തം രാജ്യത്തെ സമ്പന്നരില്‍ നിന്നും രോഗം ഇല്ലാതായാലും പാതിയോളം വരുന്ന രാജ്യങ്ങളില്‍ വാക്‌സിന്‍ എത്താതെ ഇത് ലോകത്തൊരിടത്തു നിന്നും തുടച്ചു നീക്കപ്പെടുകയില്ല എന്ന വസ്തുതയാണ് തെളിയുന്നത്.

thepoliticaleditor
Spread the love
English Summary: vaccine disparity is the real challenge against the fight of pandemic says who chief

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick