Categories
latest news

ബംഗാളിലെ അക്രമം: കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പശ്ചിമ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടി. ബി.ജെ.പി.യുടെ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതാണ് കേന്ദ്രത്തിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതാ ബാനര്‍ജി അക്രമങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രതികരിച്ചു. അതേസമയം തിരഞ്ഞെടുപ്പു ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രസേന വ്യാപകമായി അക്രമം നടത്തിയിരുന്നതായി അവര്‍ പറഞ്ഞു. ഫലം വന്നതിനു ശേഷവും ബി.ജെ.പി.ക്കാര്‍ അക്രമം തുടര്‍ന്നതായും എന്നാല്‍ തിരിച്ചടിച്ചില്ലെന്നും മമത സ്വന്തം പാര്‍ടി പ്രവര്‍ത്തകരെ ന്യായീകരിച്ചു.

ബി.ജെ.പി.യുടെ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാര്‍ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തുടനീളം പാര്‍ടി ഓഫീസുകള്‍ക്കു നേരെ ആക്രമണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 4000 വീടുകള്‍ കയ്യേറി നശിപ്പിച്ചു.

thepoliticaleditor
Spread the love
English Summary: union-home-ministry seeks report from state on post poll atrocities in bengal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick