Categories
latest news

നാരദ ചിട്ടി തട്ടിപ്പ് കേസ് : രണ്ട് തൃണമൂല്‍ മന്ത്രിമാരടക്കം നാല് നേതാക്കളെ സി.ബി.ഐ. ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു, മമത സി.ബി.ഐ. ഓഫീസിലെത്തി പ്രതിഷേധിച്ചു

കുപ്രസിദ്ധമായ നാരദ ചിട്ടിതട്ടിപ്പു കേസില്‍ പണം പറ്റിയെന്ന ആരോപണമുയര്‍ന്ന തൃണമൂല്‍ നേതാക്കളെ സി.ബി.ഐ. ഇന്ന് രാവിലെ അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ബംഗാളില് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെയും പാര്‍ടി എം.എല്‍.എ. കൂടിയായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ.യുടെ കൊല്‍ക്കത്ത ഓഫീസിലേക്ക് ക്ഷുഭിതയായി എത്തി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. ഒരു നടപടിക്രമവും പാലിക്കാതെ ഇങ്ങനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം എന്ന് അവര്‍ പറഞ്ഞു.

thepoliticaleditor
മമത ബാനര്‍ജി സി.ബി.ഐ.യുടെ കൊല്‍ക്കത്ത ഓഫീസിലേക്ക് ക്ഷുഭിതയായി എത്തിയപ്പോൾ

കൊല്‍ക്കത്തയുടെ മുന്‍ മേയര്‍ ആയ സോവന്‍ ചാറ്റര്‍ജി 2019-ല്‍ ബി.ജെ.പി.യിലേക്ക് പോവുകയും ഇക്കഴിഞ്ഞ മാര്‍ച്ച് മാസം തിരികെ വീണ്ടും തൃണമൂലിലേക്കു തന്നെ വരികയും ചെയ്ത വ്യക്തമാണ്.
ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന അതേ ദിവസം രാത്രിയില്‍ തന്നെ ബംഗാള്‍ ഗവര്‍ണര്‍ തിരക്കിട്ട നീക്കത്തില്‍ മന്ത്രിമാര്‍ക്കെതിരായ നടപടിക്ക് സി.ബി.ഐ.ക്ക് അനുമതി നല്‍കിയിരുന്നു. അതു കൊണ്ടുതന്നെ ഏതു നിമിഷവും അറസ്റ്റ് ഉണ്ടാകും എന്ന സ്ഥിതിയായിരുന്നു. ബംഗാള്‍ തോല്‍വിയിലെ രാഷ്ട്രീയപ്രതികാരമാണ് നടപടിയെന്ന് വിമര്‍ശനം ഉയരുകുയം ചെയ്തിരുന്നു.


Spread the love
English Summary: TWO BENGAL MINISTER AND OTHER TWO TRINAMOOL LEADERS ARRESTED BY CBI IN NARADA CHITTI SCAM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick