Categories
kerala

സി.പി.എമ്മിന് സ്വതന്ത്രര്‍ അടക്കം 68 എം.എല്‍.എ.മാര്‍… സി.പി.ഐ.ക്ക് രണ്ടുപേര്‍ നഷ്ടം, ജനതാദളിന് ഒന്ന് കുറഞ്ഞു

കേരളത്തില്‍ സി.പി.എ്മ്മിന് ഇത്തവണ സ്വതന്ത്രർ ഉൾപ്പെടെ 68 എം.എല്‍.എ.മാര്‍. മൂന്ന് സാമാജികര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കേരളം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം !! ചരിത്ര നേട്ടമാണിത്.

കഴിഞ്ഞ തവണ 62 പേരായിരുന്നു. കഴിഞ്ഞ തവണ പാര്‍ടി പിന്തുണച്ച നാല് സ്വതന്ത്രരും പാര്‍ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച 58 പേരുമായിരുന്നു ഉണ്ടായിരുന്നത്.

thepoliticaleditor

അതേസമയം സി.പി.ഐ.ക്കു രണ്ടു പേര്‍ കുറഞ്ഞ് 17 ആയി. 2016-ല്‍ 19 പേര്‍ ഉണ്ടായിരുന്നു നിയമസഭയില്‍. എന്‍.സി.പി.ക്കും ജനതാദള്‍ സെക്കുലറിനും രണ്ടു വീതം എം.എല്‍.എ.മാരാണ് ഇത്തവണ. ഇതില്‍ എന്‍.സി.പിക്ക് നഷ്ടമില്ല. എന്നാല്‍ ജെ.ഡി.എസിന് 2016-ല്‍ മൂന്നു പേരുണ്ടായിരുന്നു എങ്കില്‍ ഇത്തവണ ഒരു എം.എല്‍.എ.-യെ നഷ്ടപ്പെട്ടു-വടകരയില്‍. കഴിഞ്ഞ തവണ ഇല്ലാതിരുന്ന ഒരു ഘടകകക്ഷി ഇടതുമുന്നണിയില്‍ ഇത്തവണ പുതിയതായി വന്ന് അഞ്ച് സീറ്റുകള്‍ നേടി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം. എന്നാല്‍ കഴിഞ്ഞ തവണ അവര്‍ക്ക് യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ ആറ് എം.എല്‍.എ.മാരുണ്ടായിരുന്നു. ഇത്തവണ ജോസ് കെ.മാണി കൂടി ജയിച്ചിരുന്നെങ്കില്‍ മുന്നണി മാറ്റത്തില്‍ അവര്‍ക്ക് ഒരു നഷ്ടവും ഉണ്ടാവുമായിരുന്നില്ല.

ഇപ്പോള്‍ ജയിച്ചു വന്ന ഘടക പാര്‍ടികളുടെ കക്ഷിനില താഴെ പറയും പ്രകാരം…..

CPI(M): 68
LJD: 1
CPI: 17
INL: 1
KC (M): 5
CON.(S): 1
JDS: 2
RSPL: 1
NCP 2
KC (B): 1

Spread the love
English Summary: this time 68 mlas for cpm, 17 for cpi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick