Categories
latest news

കൊവിഡ് ചികില്‍സയിലെ ‘ഗെയിം ചേയ്ഞ്ചര്‍’ മരുന്ന് എത്തി, ഓക്‌സിജന്‍ കൂട്ടി രോഗശമനം വേഗത്തിലാക്കും.. ..വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വിഭാഗം

കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) വികസിപ്പിച്ച 2ഡിജി എന്നു പേരിട്ട മരുന്ന് ആദ്യ ബാച്ച് പതിനായിരം ഡോസ് അടുത്ത ആഴ്ച ആദ്യം പുറത്തിറങ്ങുമെന്ന് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊവിഡ് രോഗികളില്‍ പെട്ടെന്നുള്ള സുഖ പ്രാപ്തി ഉണ്ടാക്കാന്‍ പര്യാപ്തമെന്ന് വിലയിരുത്തപ്പെടുന്ന ഈ ഔഷധത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഓക്‌സിജന്‍ കുറഞ്ഞ് മരണത്തെ അഭിമുഖീകരിക്കാനുള്ള സാധ്യത രോഗിയില്‍ ഇല്ലാതാക്കി വേഗത്തിലുള്ള രോഗശമനത്തിനിടയാക്കുന്നു എന്നതാണ് ഈ മരുന്നിന്റെ പ്രവര്‍ത്തന രീതി. ഇത് ഒരു ഓക്‌സികെയര്‍ മരുന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2ഡിജി എന്ന പേരില്‍ ഡി- എന്നത് ഡി ഓക്‌സി എന്നും ജി-എന്നത് ഗ്ലൂക്കോസ് എന്നുമാണ് അര്‍ഥമാക്കുന്നത്.

കൊവിഡിനെതിരായ പോരാട്ടത്തിലെ ഒരു ഗെയിം ചേയ്ഞ്ചര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ ഈ മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ പ്രതിരോധം മാത്രമായിരുന്നു കൊവിഡിനെതിരായ പ്രതിവിധി എങ്കില്‍ രോഗം ബാധിച്ചയാളെ സുഖപ്പെടുത്താന്‍ സഹായിക്കുന്ന മരുന്ന് എന്നതാണ് 2ഡിജി-യുടെ പ്രധാന്യം.

thepoliticaleditor

ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞനായ ഡോ. അനന്ത നാരായണ്‍ ഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് മരുന്ന് നിര്‍മ്മാണം.

Spread the love
English Summary: game changer medicine in covid battle arrives next week developed by drdo

One reply on “കൊവിഡ് ചികില്‍സയിലെ ‘ഗെയിം ചേയ്ഞ്ചര്‍’ മരുന്ന് എത്തി, ഓക്‌സിജന്‍ കൂട്ടി രോഗശമനം വേഗത്തിലാക്കും.. ..വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വിഭാഗം”

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick