Categories
latest news

മാനഭംഗക്കേസ്: തരുണ്‍ തേജ്പാലിനെ ഗോവ കോടതി വെറുതെവിട്ടു

തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പ്രതിയായ വന്‍ വിവാദം ഉയര്‍ത്തിയ ലൈംഗിക പീഡനക്കേസില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തരുണ്‍ തേജ്പാലിനെ ഗോവന്‍ കോടതി വെറുതെ വിട്ടു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രതികരണം.
തെഹല്‍ക മാസിക എഡിറ്റര്‍ ആയ തരുണ്‍ തേജ്പാല്‍ 2013-ല്‍ സഹപ്രവര്‍ത്തകയായിരുന്ന വനിതയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് പിഢിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഒരു കാലത്ത് രാജ്യത്തെ പിടിച്ചു കുലുക്കിയ ഒളിക്യാമറ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കമിടുകയും അന്നത്തെ ബി.ജെ.പി. നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടുവരികയും ചെയ്ത മാസികയായിരുന്നു തെഹല്‍ക.
തെഹല്‍കയുടെ ഗോവയില്‍ നടത്തിയ ആലോചനായോഗത്തിനെത്തിയപ്പോഴാണ് സഹപ്രവര്‍ത്തകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് കേസ്. 2013 നവംബറില്‍ തരുണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അടുത്ത വര്‍ഷം മെയിലാണ് ജാമ്യം കിട്ടിയത്.

വിധി കേള്‍ക്കാന്‍ കുടുംബസമേതമാണ് തരുണ്‍ മപ്പൂസയിലെ കോടതിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ മകള്‍ താര തേജ്പാല്‍ പിതാവിന്റെ പ്രസ്താവന വായിച്ചു. പിതാവിനെ ലൈംഗിക അപവാദത്തില്‍ പെടുത്തുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.

thepoliticaleditor

കേസ് വാദിച്ച തേജ്പാലിന്റെ വക്കീല്‍ രാജീവ് ഗോമസ് കേസിന്റെ വിധി വരും മുമ്പേ കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് മരിച്ചുപോയത് വേദനിപ്പിക്കുന്ന സംഭവമായി.

Spread the love
English Summary: tharun tejpal, thehalka founder editor aquited in rape case by goan court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick