Categories
latest news

കര്‍ക്കശ നിയന്ത്രണത്തോടെ യു.പി. പഞ്ചായത്ത് ഇലക്ഷന്‍ വോട്ടെണ്ണാന്‍ സുപ്രീംകോടതി അനുമതി

ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാളെ നടക്കുന്ന വോട്ടെണ്ണല്‍ തടയാന്‍ സുപ്രീംകോടതി തയ്യാറായില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ കൊവിഡ് നിയന്ത്രണവും കൃത്യമായി പാലിക്കും എന്ന് യു.പി. ഇലക്ഷന്‍ കമ്മീഷന്റെ ആധികാരികമായ ഉറപ്പ് ഉണ്ടെങ്കില്‍ വോട്ടെണ്ണല്‍ നാളെ നടത്താമെന്ന് കോടതി പറഞ്ഞു. കമ്മീഷന്‍ ഇക്കാര്യം ഉറപ്പു നല്‍കി. തുടര്‍ന്ന്, 800 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഓരോ ക്ലാസ് വണ്‍ ഓഫീസറെ കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നിയോഗിക്കണമെന്നും എല്ലാ ജില്ലകളിലും പ്രിന്‍സിപ്പല്‍ സെക്രട്ടരിയുടെ റാങ്കുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരെ മേല്‍്‌നോട്ടത്തിനായി നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കണമെന്നും കോടതി നിര്‍ദ്േദശിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഉറപ്പുകള്‍ കോടതി രേഖപ്പെടുത്തി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന്റെ കിടക്കകളായി മാറുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അലഹാബാദ് ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ് എന്നിവര്‍ നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് ഉത്തരവ്.

Spread the love
English Summary: supreme court gave permission for counting in up panchayath election tomorrow keeping strict kovid protocol

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick