Categories
kerala

സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഡിജിറ്റല്‍ സംവിധാനത്തില്‍, പ്ലസ് ടു വിനും അന്ന് ക്ലാസ് തുടങ്ങും

സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തുംമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.. രാവിലെ 9.30ന് കൈ‌റ്റ് വിക്‌ടേഴ്‌സ് ചാനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾതലത്തിലെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹയർസെക്കന്ററി സ്‌കൂളിൽ 11 മണിക്ക് നടക്കും. തുടക്കത്തിൽ ഡിജി‌റ്റൽ ക്ളാസുകൾ മാത്രമാണുണ്ടാകുക. പ്ളസ്‌ ടുവിനും ജൂൺ ഒന്നിന് ക്ളാസുകൾ ആരംഭിക്കും.

കഴിഞ്ഞ വ‌ർഷത്തെ പാഠഭാഗങ്ങൾ ബന്ധിപ്പിച്ച് ബ്രിഡ്‌ജ് ക്ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാ‌ർത്ഥികളുമായുള‌ളന സംവാദന ക്ളാസുകൾ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കുട്ടികൾക്ക് വിതരണത്തിന് വേണ്ട യൂണിഫോം തയ്യാറാണ്. പാഠപുസ്‌തകങ്ങൾ ഒന്നാംഭാഗം 70 ശതമാനവും അച്ചടി പൂർത്തിയായി. ഡിജി‌റ്റൽ വിദ്യാഭ്യാസ ഉപകരണങ്ങളുടെ വിതരണത്തിന് പൊതുജനങ്ങളുടെ സഹായം മന്ത്രി തേടി. എസ്‌എസ്‌എൽ‌സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയുള‌ള ദിവസങ്ങളിൽ നടക്കും. ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ഒൻപത് വരെയുമായിരിക്കും. ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി പ്രാക്ടിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും.പ്ളസ്‌ വൺ പരീക്ഷ അന്തിമതീരുമാനമായിട്ടില്ല. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.

thepoliticaleditor
Spread the love
English Summary: schoolopening festival on june 1 , dijital classes will start

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick