Categories
latest news

രാജസ്ഥാനും ലോക് ഡൗണിലേക്ക്, തയ്യാറാവാതെ തെലങ്കാന.. തെലങ്കാന, ആന്ധ്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീനുമായി ഡെല്‍ഹി

കൊവിഡി പിടിവിടുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കാനായി കേരളത്തിനു പിറകെ രാജസ്ഥാനും രണ്ടാഴ്ചത്തെ ലോക്ഡൗണിലേക്ക് പോകുന്നു. മെയ് പത്ത് മുതല്‍ 24 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. വലിയ വിവാഹങ്ങള്‍ ഇനി മെയ് 31-നു ശേഷമേ അനുവദിക്കൂ എന്നാണ് തീരുമാനം. ചെറിയ ചടങ്ങാണെങ്കില്‍ 11 പേരെ മാത്രം വെച്ച് നടത്താം. രാജസ്ഥാനില്‍ കേരളത്തിലെതിന്റെ പാതി കേസുകള്‍ പോലും പ്രതിദിനം ഇല്ല. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 17,532 എണ്ണം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വലിയ അപകട മുനമ്പില്‍ ആണ്. കാരണം ഇവിടെ പ്രതിദിന കേസുകള്‍ 47,000 ആയി. എന്നാല്‍ കേരളത്തില്‍ ആകെയുള്ള ആശ്വാസം മരണനിരക്ക് ഇപ്പോഴും വളരെ താഴെയാണ് എന്നതാണ്. രാജസ്ഥാനില്‍ ഇന്നലത്തെ മരണം 161 ആണ്, കേരളത്തില്‍ 58 മാത്രവും.
രോഗം കൂടുതലുള്ള തെലങ്കാനയില്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തള്ളിക്കളയുകയാണ്. സംസ്ഥാനത്തുള്ള 25-30 അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാകും എന്നതാണ് കാരണമായി പറയുന്നത്. ആദ്യത്തെ ലോക്ഡൗണില്‍ അത് ഞങ്ങള്‍ കണ്ടതാണ്–റാവു പറയുന്നു. സര്‍ക്കാരിന്റെ സഹായമൊന്നും കേരളത്തിലെ പോലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ കിട്ടില്ല എന്നതാണിതിന് മറ്റൊരു അര്‍ഥം.

എന്നാല്‍ ഡെല്‍ഹിയാവട്ടെ, ആന്ധ്ര-തെലങ്കാന സ്വദേശികള്‍ ഡെല്‍ഹിയിലേക്കു വന്നാല്‍ നിര്‍ബന്ധമായും 14 ദിവസം സര്‍ക്കാരിന്റെ ചികില്‍സാ കേന്ദ്രത്തില്‍ ഇരിക്കണമെന്ന് ചട്ടം പുറപ്പെടുവിച്ചിരിക്കയാണ്. ആന്ധ്രയിലു തെലങ്കാനയിലും വ്യാപനം വളരെ വേഗത്തിലാണ്.

thepoliticaleditor

കൊവിഡ് ചികില്‍സ സൗജന്യമാക്കി ഗോവ

സര്‍ക്കാര്‍ തലത്തിലുള്ള കൊവിഡ് ചികില്‍സ പൂര്‍ണമായും സൗജന്യമാക്കിയതായും സ്വകാര്യ ആശുപത്രിയിലെ ചികില്‍സയില്‍ 80 ശതമാനവും സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രസ്താവിച്ചു. ഗോവയില്‍ എല്ലാ തരം സിനിമാ, വിഡിയോ ചിത്രീകരണവും മ്യൂസിക് ഷോകളും നിരോധിച്ചതായും സാവന്ത് അറിയിച്ചു. ഇവിടെ പ്രതിദിന കേസ് ഇന്നലെ 3,869 ആണ്. പക്ഷേ മരണ നിരക്ക് കൂടുതലാണ്–ഇന്നലെ മാത്രം 58.

Spread the love
English Summary: RAJASTAN ALSO IMPOSING LOCKDOWN FOR TWO WEEKS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick