Categories
kerala

രോഷം കൊള്ളുന്നവരുടെ ഉദ്ദേശ്യശുദ്ധി മാനിക്കുന്നു, പക്ഷേ ഇളവ് കൊടുത്താല്‍ പലര്‍ക്കും വേണ്ടിവരും–പിണറായി വിജയന്‍

കെ.കെ.ശൈലജയ്ക്ക് ഇളവു കൊടുക്കുകയാണെങ്കില്‍ പലര്‍ക്കും അതേ ഇളവ് നല്‍കേണ്ടിവരുമെന്നും എന്നാല്‍ പുതിയ ആളുകള്‍ വരിക എന്നതാണ് പാര്‍ടി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള പ്രതിഷേധപ്രകടനത്തിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുന്നു, അതിനെ മാനിക്കുന്നു. അവര്‍ക്ക് നന്ദിയും അറിയിക്കുന്നു–പിണറായി പറഞ്ഞു.
പുതിയ ആളുകള്‍ വരണമെന്ന തീരുമാനം തനിച്ച് എടുത്തതല്ലെന്ന് ചോദ്യത്തിനുത്തരമായി പിണറായി പ്രതികരിച്ചു. എന്തിനാണ് എല്ലാവരും പുതിയ ആളുകള്‍ തന്നെ ആവണമെന്ന് തീരുമാനിച്ചത് എന്ന ചോദ്യത്തിന് ‘ അത് നല്ല നിലയില്‍ സ്വീകരിക്കപ്പെടുന്നു, നല്ല സ്വീകാര്യതയുണ്ട്, അതാണ് കാണേണ്ടത്’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. എങ്കില്‍ എന്തു കൊണ്ട് പിണറായി കൂടി മാറാന്‍ തീരുമാനം ഉണ്ടായില്ല എന്ന ചോദ്യത്തിന്, മുഖ്യമന്ത്രി മാറേണ്ടതില്ല എന്നതും പാര്‍ടിയുടെ പൊതുവായ തീരുമാനമായിരുന്നു എന്നയിരുന്നു മറുപടി. ശൈലജടീച്ചര്‍ക്കു വേണ്ടിയുള്ള പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും പിണറായി പ്രതികരിച്ചു.

Spread the love
English Summary: pinarayi vijayan on kk shylaja issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick