Categories
latest news

രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു…ലോകത്തെ ആകെ പുതിയ രോഗികളുടെ പാതിയോളം

രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്ത് ഒരു ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും കൂടിയ സംഖ്യ ആണ് ഇത്. ലോകത്താകമാനം ഇന്നലെ 8.66 ലക്ഷം പുതിയ രോഗികളാണ് ഉണ്ടായത്. അതില്‍ ഏകദേശം പകുതിയോളം, അതായത് 46 ശതമാനവും ഇന്ത്യയിലാണ് എന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്.

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോ​ഗ്യവിദ​ഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: new kovid cases in india crosses four lakh as per friday report

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick