Categories
latest news

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ യുഗം തുടങ്ങി

33 മന്ത്രിമാര്‍ക്കൊപ്പം എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരില്‍ 19 പേര്‍ മുന്‍പ് മന്ത്രിമാരായവരും 15 പേര്‍ പുതുമുഖങ്ങളുമാണ്. മന്ത്രിമാരില്‍ രണ്ടുപേര്‍ വനിതകളാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല.
ആഭ്യന്തരം, പൊതുഭരണം, പ്രത്യേക പദ്ധതി നിര്‍വ്വഹണം, സവിശേഷ സംരംഭങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 234 അംഗ നിയമസഭയില്‍ 133 സീറ്റുകള്‍ നേടി ഡി.എം.കെ. തനിച്ച് ഭൂരിപക്ഷം നേടിയിരുന്നു. എങ്കിലും കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. തുടങ്ങിയ സഖ്യകക്ഷികളും ഉള്‍പ്പെടുന്ന മുന്നണിയായി തന്നെയാണ് ഭരണം നടത്തുക.

Spread the love
English Summary: MK STALIN SWORNED IN AS TAMIL NADU CHIEF MINISTER TODAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick