Categories
latest news

ബാങ്ക് തട്ടിപ്പു വീരൻ മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുരാജ്യത്തു നിന്നും മുങ്ങി

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷം രാജ്യത്തു നിന്നും രക്ഷപ്പെട്ട് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി അവിടെ നിന്നും വീണ്ടും മുങ്ങിയതായി റിപ്പോര്‍ട്ട്. ചോക്‌സിയെ കാണാതായി എന്നാണ് വക്കീല്‍ പറയുന്നത്.

ആഗോള സുഖവാസ കേന്ദ്രങ്ങളിലൊന്നായ കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ പെട്ട രാജ്യമായ ആന്റിഗ്വയുടെ പൗരത്വം സമ്പാദിച്ചിരുന്ന ചോക്‌സി അവിടെ സുരക്ഷിതനായി കഴിയുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇന്ത്യന്‍ സി.ബി.ഐ. ചോക്‌സിയെ വിട്ടുകിട്ടാനായി ശ്രമിച്ചുകൊണ്ടിരുന്നു. പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയോട് ആവശ്യപ്പെടുകയും അവര്‍ അതിന് സമ്മതിക്കുകയും ചെയ്തതോടെയാണ് ചോക്‌സിക്ക് അപകടഭീതി മണത്തത്. പൗരത്വം റദ്ദു ചെയ്ത് ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ആന്റിഗ്വന്‍ പ്രസിഡണ്ട് പ്രഖ്യാപിച്ചതോടെ ചോക്‌സി വീണ്ടും ‘സ്വയം കാണാതാവുക’ യാണ് ചെയ്തത് എന്നു സംശയിക്കപ്പെടുന്നു.

thepoliticaleditor
ആന്റിഗ്വയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം

രത്‌ന വ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് 1500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യാഗവണ്‍മെന്റ് സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പഴുതുകളിലൂടെ ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നത്. നീരവ് മോദി ഇംഗ്ലണ്ടിലേക്കാണ് കടന്നത്. അവിടെ നിയമത്തിന്റെ ആനുകൂല്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും യു.കെ.കോടതി നീരവിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയിരിക്കയാണ്. അമ്മാവനും മരുമകനും ഇന്ത്യയില്‍ വിചാരണ നേരിടാന്‍ വഴിയൊരുങ്ങിയിരിക്കയാണ് ആന്റിഗ്വ ഭരണകൂടത്തിന്റെ തീരുമാനം കൂടി വന്നതോടെ. ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണ് അമ്മാവനും മരുമകനും ചേര്‍ന്നത് നടത്തിയത്.

Spread the love
English Summary: mehul choksi absconding from caribian country

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick