Categories
latest news

മമത ആദ്യം ‘ജയിച്ചു’, പിന്നെ തോറ്റു.. വിധി അംഗീകരിക്കുന്നു, കോടതിയില്‍ പോരാടുമെന്ന് മമത, നടന്നത് വന്‍ കൃത്രിമം

ബംഗാളില്‍ 216 സീറ്റില്‍ ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പു ഫലത്തെച്ചൊല്ലി വന്‍ വിവാദം. മമത 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചുവെന്ന് വൈകീട്ട് അഞ്ച് മണിയോടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം മമത തോറ്റുവെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് വന്നു. ജയിച്ച മമതയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് തുടങ്ങി ഒട്ടേറെ പേര്‍ പ്രതികരിച്ച ശേഷമാണ് തിരിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.

നന്ദിഗ്രാമില്‍ മമതയുടെ എതിരാളി മുന്‍പ് മമതയുടെ അടുത്ത അനുയായി ആയിരുന്ന ശുഭേന്ദു അധികാരിയാണ്. അദ്ദേഹമാകട്ടെ നന്ദിഗ്രാം ഉള്‍പ്പെടുന്ന 24 നോര്‍ത്ത് പര്‍ഗാന ജില്ലയിലെ കിരീടം വെക്കാത്ത രാജാക്കന്‍മാരായി വാഴുന്ന കുടുംബത്തിലെ പുതിയ തലമുറയാണ്. നന്ദിഗ്രമിലുടനീളം വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് മമത ആരോപിച്ചു. തന്റെ വിജയം പ്രഖ്യാപിച്ചതിനു ശേഷം മാറ്റിപ്പറയുകയായിരുന്നു എന്നാണ് മമത ആരോപിക്കുന്നത്.

thepoliticaleditor

വിധി അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ കോടതിയെ സമീപിക്കാന്‍ പോകുന്നു. ഫലം പ്രഖ്യാപിച്ച ശേഷം കൃത്രിമം നടത്തിയാണ് എന്നെ തോല്‍പിച്ചത്. വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഭീകരതയാണ് ഞങ്ങള്‍ അഭിമുഖീകരിച്ചത്. ചരിത്രവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു–മമത മാധ്യമപ്രവര്‍ത്തകരോട് രാതി എട്ടു മണിക്ക് പ്രതികരിച്ചു. തന്റെ പരാജയം പ്രാഥമികമായി അംഗീകരിച്ചുകൊണ്ട് നിയമപോരാട്ടത്തിനാണ് മമത ഒരുങ്ങുന്നത് എന്നാണ് അവര്‍ നല്‍കുന്ന സൂചന.

Spread the love
English Summary: MAMATA CLAIMS MANIPULATION IN HER RESULT AFTER DECLARATION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick