Categories
kerala

ലോക്ക് ഡൌൺ : കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു, മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൌൺ പിൻവലിച്ചു

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. അത്യാവശ്യത്തിനു പുറത്തു പോകുന്ന വർസ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൌൺ പിൻവലിച്ചു.

എ​ല്ലാ വ്യ​വ​സാ​യ ശാ​ല​ക​ൾ​ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം.

thepoliticaleditor

വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും തു​റ​ക്കാം.

ആ​വ​ശ്യ​മ​നു​സ​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.

സ​ര്‍​ക്കാ​ര്‍ നി​യ​മ അ​ഡ്വൈ​സ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ യാ​ത്രാ​നു​മ​തി ന​ൽ​കി.

ഇ​ള​വു​ക​ൾ അ​ത്യാ​വ​ശ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്. ദു​രു​പ​യോ​ഗം ചെ​യ്താൽ നടപടി.

തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ‌ അ​നു​മ​തി ന​ൽ​കി​യ​ വ്യാപാര സ്ഥാപനങ്ങൾ

തു​ണി​ക്ക​ട​ക​ള്‍, ചെ​രു​പ്പു​ക​ട​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ആ​വ​ശ്യ​മാ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ – (തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ).

പാ​ഴ്വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ക​ട​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പ്ര​വ​ർ​ത്തി​ക്കാം.

ബാ​ങ്കിംഗ് സംവിധാനം

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ആ​ർ​ഡി, എ​ൻ​എ​സ്എ​സ് ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച ക​ല​ക്ഷ​ന്‍ പി​രി​ക്കാ​ന്‍ യാ​ത്ര​ചെ​യ്യാം.

ക​ള്ളു​ഷാ​പ്പു​ക​ൾ

ക​ള്ളു​ഷാ​പ്പു​ക​ളി​ല്‍ ക​ള്ള് പാ​ഴ്സ​ല്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി.

Spread the love
English Summary: lock down relaxations in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick