Categories
kerala

കേരളത്തിലും എല്ലാം കണക്കാണ് എന്ന് വരുത്തുന്നവര്‍ അറിയുക, ഇവിടെ ഇപ്പോഴും മരണനിരക്ക് എത്രയോ കുറവാണ്…

കേരളത്തില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും അതിലേറ്റവും വേദനാജനകമായ മരണങ്ങളുടെ എണ്ണം എത്രയോ കുറവാണിപ്പോഴും എന്ന ആശ്വാസത്തിലാണ് കേരളത്തിലെ ജനം. മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നമ്മള്‍ എത്രയോ സുരക്ഷിതമായ ഇടത്താണ് നില്‍ക്കുന്നത് എന്നത് വ്യക്തമാകും.
കേരളത്തിന് തൊട്ടടുത്ത കര്‍ണാടകത്തിലെ നഗരമായ ബംഗലുരുവില്‍ മാത്രം ഇന്ന് മരണം 346 ആണെന്നാണ് റിപ്പോര്‍ട്ട്. അവിടെ 21,376 പേര്‍ക്കാണ് രോഗം ഉണ്ടായത്. കര്‍ണാടകത്തില്‍ ആകെ മരണം ഒറ്റ ദിവസം 592 ആണ്.
രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഒറ്റ ദിവസത്തില്‍ 19,832 രോഗികള്‍ ഉണ്ടായപ്പോള്‍ മരണസംഖ്യ 341 ആണ്. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം പുതിയ കേസുകള്‍ 17,532 എണ്ണം മാത്രമാണെങ്കില്‍ മരണം 161 ആണ്. രോഗവ്യാപനം കൂടുതലുള്ള തെലങ്കാനയിലും ആന്ധ്രയിലും മരണനിരക്ക് കൂടുതലാണ്.

എന്നാല്‍ കേരളത്തിന്റെ കാര്യം നേരെ തിരിച്ചാണ്. രോഗ വ്യാപനം അതീവ ഗുരുതരമാണ്, എന്നാല്‍ മരണ നിരക്ക് തുലോം കുറവാണിപ്പോഴും. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 42,464 ആണ്. ഇത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വ്യാപനത്തിന്റെ സൂചനയാണ്. എന്നാല്‍ കൊവിഡ് ബാധിച്ചുള്ള 63 മരണം മാത്രമാണ് ഉണ്ടായത്. വെള്ളിയാഴ്ചത്തെ കണക്കു നോക്കിയാല്‍ 38,460 പുതിയ രോഗികള്‍ ഉണ്ടായി. എന്നാല്‍ മരണം കുറച്ചു നിര്‍ത്താന്‍ സാധിക്കുന്നു-54 മരണമാണുണ്ടായത്.
എങ്കിലും ആദ്യ തരംഗത്തിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാളും മരണ സംഖ്യ കൂടുതലാണ് എന്നത് പ്രശ്‌നത്തെ ലഘൂകരിച്ചു കണ്ടുകൂടാ എന്ന കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

thepoliticaleditor

കേരളത്തിലും ഓക്‌സിജന്‍ ഇല്ല, ബെഡ് ഇല്ല, വാക്‌സിന്‍ ഇല്ല, രോഗികളെ കൊണ്ടുപോകാന്‍ വാഹന സൗകര്യമില്ല തുടങ്ങി ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവല്‍ക്കരിച്ച് മാധ്യമചര്‍ച്ചകളും പ്രചാരണങ്ങളും നടക്കുമ്പോള്‍ അത് നമ്മുടെയിടയിലെ പൊതുജീവിതത്തില്‍ ഉണ്ടാക്കുന്ന വ്യാകുലതയും അരക്ഷിതബോധവും വിപരീത ഫലമാണുണ്ടാക്കുക. ഇത് തന്റെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും വെള്ളിയാഴ്ച എടുത്തു പറയുകയുണ്ടായി.

Spread the love
English Summary: kovid related deaths--kerala stands far better than most of other states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick