Categories
alert

നാളെ മുതൽ ലോക്ക് ഡൌൺ : എന്തൊക്കെ തടയും എന്തൊക്കെ അനുവദിക്കും ? സര്‍ക്കാര്‍ ഉത്തരവിലെ മുഴുവൻ വിവരങ്ങള്‍

 1. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും അവയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും അടച്ചിടണം. എന്നാല്‍, കേന്ദ്ര പോലീസ്, പ്രതിരോധ വകുപ്പുകള്‍, ട്രഷറി, പാചക, പ്രകൃതി വാതക, പെട്രോളിയം വില്‍പന കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് കേന്ദ്രം, കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രങ്ങള്‍, എഫ്.സി.ഐ., ദൂരദര്‍ശന്‍, ആകാശവാണി, കേന്ദ്ര ജല അഥോറിറ്റി, എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഓഫീസുകള്‍, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, റെയില്‍വേ, കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതിദുരന്ത മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.
 2. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, അനുബന്ധ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ എന്നിവയൊന്നും തുറക്കരുത്.
  എന്നാല്‍ ആരോഗ്യം, ആയുഷ്, റവന്യൂ, തദ്ദേശ ഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം, തൊഴില്‍, കാഴ്ച ബംഗ്ലാവ്, ഐ.ടി. മിഷന്‍, ജലസേചനം, മൃഗപരിപാലനം, സാമൂഹ്യനീതി സ്ഥാപനങ്ങള്‍, അച്ചടി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
  പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ്, ്അഗ്നി രക്ഷ, വനം, ജയില്‍, ദുരന്ത നിവാരണം എന്നീ വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
  ജില്ലാ കളക്ടറേറ്റുകള്‍, ട്രഷറി, വൈദ്യുതി, ജലവിതരണം, ശുചീകരണം ഈ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
 3. ആശുപത്രികള്‍, ലബോറട്ടറികള്‍, മരുന്നുകടകള്‍, മെഡിക്കല്‍ ഉപകരണ വില്‍പന ശാലകള്‍, നഴ്‌സിങ് ഹോം, ക്ലിനിക്കുകള്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി.
  ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം യാത്ര ചെയ്യാനും അനുമതി.
 4. എല്ലാ തരം കൃഷി, ഫിഷറീസ്, പ്ലാന്റേഷന്‍, മൃഗ സംരക്ഷണം, കേടായി പോകുന്ന ഉല്‍പന്നങ്ങളുടെ വിപണന, വിതരണ വിഭാഗം എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
 5. വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല
  ഭക്ഷണം, പഴം-പച്ചക്കറി, മല്‍സ്യ-മാംസാദികള്‍, കാലി-കോഴിത്തീറ്റ, ബേക്കറി, റേഷന്‍ ഷോപ്പുകള്‍ എന്നീ വിഭാഗത്തിന് പ്രവര്‍ത്തിക്കാം. പക്ഷേ പരമാവധി ഹോം ഡെലിവറി നടത്താന്‍ ഏര്‍പ്പാട് ചെയ്യണം. എല്ലാ കടകളും വൈകീട്ട് 7.30-ന് അടച്ചിരിക്കണം

ബാങ്ക്, ഇന്‍ഷുറന്‍സ്, ധനകാര്യ സര്‍വ്വീസുകള്‍ എന്നിവ മിനിമം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം. പക്ഷേ രാവിലെ പത്തി മണി തൊട്ട് ഒരു മണി വരെയും പൊതു ജനത്തിന് വേണ്ടി രണ്ടു മണി വരെയും സേവനം നല്‍കാം.

മാധ്യമസ്ഥാപനങ്ങള്‍, കേബിള്‍, ഡി.ടി..എച്ച് സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. വാര്‍ത്താ വിനിമയം. ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റിങ്, ഐ.ടി., ഐ.ടി. അനുബന്ധ സ്ഥാപനങ്ങള്‍ ഇവയിക്ക് പ്രവര്‍ത്തിക്കാം.

അവശ്യ വസ്തുക്കളുടെ വില്‍പന, മെഡിക്കല്‍ സേവനം, പെട്രോള്‍-പാചകവാതക, പ്രകൃതിവാതക സേവന കേന്ദ്രങ്ങള്‍, വൈദ്യുതി വിഭാഗങ്ങള്‍ക്ക് അനുമതി. കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍, ശുചിത്വ ഉപകരണ,വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങള്‍, കൊവിഡുമായി ബന്ധപ്പെട്ട സാമഗ്രികളുടെ വില്‍പന കേന്ദ്രങ്ങള്‍, വാഹന റിപ്പേര്‍ യൂണിറ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഫീഷറീസ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ഓഹരി വിപണി സേവനത്തിനുള്ള അംഗീകൃത ഓഫീസുകള്‍, സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍, ഇ-കൊമേഴ്‌സ്, കൊറിയര്‍, പാലിയേറ്റീവ് സേവനം ഇവയ്ക്കും അനുമതി.

 1. അവശ്യവസ്തുക്കളുമായും മെഡിക്കല്‍ സേവനവുമായും ബന്ധപ്പെട്ടതല്ലാത്ത എല്ലാ വ്യവസായ സ്ഥാപനങ്ങളും അടച്ചിടണം.
 2. എല്ലാ റോഡ് യാത്രയ്ക്കും തടസ്സം. വിമാന, മെട്രോ സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ടാവും. അവശ്യവസ്തുക്കളുടെ കൊണ്ടുപോകല്‍, എമര്‍ജന്‍സി സര്‍വ്വീസ് അനുവദിക്കും. ടാക്‌സികളും ഊബറും ഓട്ടോറിക്ഷകളും അവശ്യ സര്‍വ്വീസുകള്‍ക്കു മാത്രമേ അനുവദിക്കുകയുള്ളൂ. ബന്ധപ്പെട്ട രേഖകള്‍ കാണിച്ചിരിക്കണം. നേരത്തെ അനുവദിക്കപ്പെട്ടതായി പറഞ്ഞിട്ടുള്ള വിഭാഗങ്ങളുടെ ആവശ്യത്തിനുള്ള സ്വകാര്യവാഹനങ്ങള്‍ ഒഴികെ ഒരു സ്വകാര്യവാഹനവും അനുവദിക്കില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, സംസ്ഥാനാന്തര യാത്ര തുടങ്ങിയവയുടെ കാര്യത്തിന് ആവശ്യമായ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തിയിരിക്കണം. സംസ്ഥാനാന്തരയാത്രയയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ അത്യാവശ്യം.
 3. ഹോട്ടല്‍, അതിഥി സല്‍ക്കാരം തുടങ്ങിയ ഒരു വിഭാഗവും പ്രവര്‍ത്തിക്കാന്‍ ്അനുമതിയില്ല. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, സാമൂഹ്യ, വിനോദ, മതപര, ഒത്തുകൂടലുകള്‍ ഒന്നും അനുവാദമില്ല.
 4. ശവസംസ്‌കാര കര്‍മ്മങ്ങള്‍ 20 പേരെ പരമാവധി വെച്ച് നടത്താം. പക്ഷേ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
 5. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ വെച്ച് നടത്താം. പക്ഷേ മുന്‍കൂട്ടിത്തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
 6. കൊവിഡ് വളണ്ടിയര്‍മാര്‍, ഇലക്ട്രിക്, പ്ലംബിങ് ടെക്‌നീഷ്യന്‍മാര്‍, മഴക്കാല പൂര്‍വ്വ ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, തൊഴിലുറപ്പു പദ്ധതിയിലുള്ളവര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
English Summary: restrictions and permissions during lock down period frommay 8 to may 16--full details of govt. orders

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick