Categories
kerala

കേരളത്തിൽ ലോക്ഡൗണ്‍ മെയ് 23 വരെ, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 16 മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കേരളത്തിൽ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ എണ്ണം വര്‍ധിക്കുന്ന തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16-ാം തീയതി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് ഏര്‍പ്പെടുത്തിയതിനു സമാനമായ കടുത്ത ലോക് ഡൗണ്‍ ആയിരിക്കും നാല് ജില്ലകളില്‍ നടപ്പാക്കുക.
ലോക്ഡൗണിന്‍റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇനിയും അല്‍പദിവസങ്ങള്‍ കൂടികഴിയേണ്ടതുണ്ട്. ഈ മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും.

അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.

thepoliticaleditor
Spread the love
English Summary: kerala extends the lock down till may23, tripple lock down in four districts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick