Categories
kerala

വാക്‌സിന്‍ വാങ്ങാന്‍ ഇന്ത്യ എത്താന്‍ വൈകി: സുപ്രീംകോടതി നിയോഗിച്ച സമതിയിലെ വിദഗ്ധ

കൊവിഡിനെതിരായ വാക്‌സിന്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ എത്രയോ വൈകിയെന്ന് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റും അടുത്തയിടെ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗവുമായ ഡോ. ഗഗന്‍ദീപ് കാങ് അഭിപ്രായപ്പെട്ടു. പ്രമുഖ ദേശീയ ടെലിവിഷന്‍ ചാനലിലാണ് അവര്‍ ഈ അഭിപ്രായം പങ്കുവെച്ചത്.
അമേരിക്ക പോലുള്ള പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണഘട്ടത്തില്‍ തന്നെ കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കി അവരെ സഹായിക്കുകയും അവര്‍ ഉണ്ടാക്കുന്ന വാക്‌സിന്‍ മുഴൂവന്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് എന്തുകൊണ്ട് ലോകത്തിലെ കൊവിഡ് വാക്‌സിന്‍ കമ്പനികളെ സമീപിച്ച് വാക്‌സിന്‍ പരമാവധി ഉണ്ടാക്കാന്‍ സാമ്പത്തികമായി സഹായിക്കുകയും അവരുടെ വാക്‌സിന്‍ മുഴുവന്‍ വാങ്ങിക്കൊള്ളാമെന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തുകൂടാ–ഗഗന്‍ കാങ് ചോദിച്ചു.
വിവിധ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ വിദേശ കമ്പനികളുമായി നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ കരാറുണ്ടാക്കുന്നു എന്ന വാര്‍ത്തയ്ക്കിടെയാണ് ഇന്ത്യ സ്വന്തമായി ഇത്തരം കരാര്‍ ഉണ്ടാക്കാന്‍ വൈകിയതിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നത്.

Spread the love
English Summary: india delayed vaccine purchase agreement says medical expert

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick