Categories
kerala

കേരള മന്ത്രിസഭയില്‍ ആദ്യമായി മൂന്ന് വനിതകള്‍, ഇടതുപക്ഷം ചരിത്രം സൃഷ്ടിക്കുന്നു

കേരളം രൂപം കൊണ്ട ശേഷം ആദ്യമായാണ് കേരള കാബിനറ്റില്‍ മൂന്ന് വനിതകളുടെ സാന്നിധ്യം. സാധാരണ ഒരു വനിതാ മന്ത്രിയെ ആണ് ഉള്‍പ്പെടുത്താറ്. നേരത്തെയുള്ള ഇടതുപക്ഷ മന്ത്രിസഭകളില്‍ കെ.ആര്‍.ഗൗരിയമ്മ, സുശീല ഗോപാലന്‍, പി.കെ. ശ്രീമതി, കെ.കെ.ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നീ സി.പി.എം. പ്രതിനിധികളാണ് വനിതാമന്ത്രിമാരായി ഉണ്ടായിട്ടുള്ളത്. അതില്‍ തന്നെ 2016 വരെയുള്ള മന്ത്രിസഭകളില്‍ ഒരു വനിത മാത്രം. ഒന്നാം പിണറായി മന്ത്രിസഭയിലാണ് ആദ്യമായി രണ്ട് സി.പി.എം. വനിതാ മന്ത്രിമാര്‍ വന്നത്. ഇത്തവണയാവട്ടെ മൂന്നു വനിതകള്‍ ഉണ്ട്–സി.പി.എമ്മില്‍ നിന്നും വീണ ജോര്‍ജ്ജ്, ആര്‍.ബിന്ദു എന്നിവരും സി.പി.ഐ.യില്‍ നിന്നും ചിഞ്ചുറാണിയും. സി.പി.ഐ.യുടെ പ്രാതിനിധ്യം ആണ് അംഗസംഖ്യ ചരിത്രം കുറിക്കുംവിധം മൂന്ന് ആയി ഉയര്‍ത്താനിടയാക്കിയത്. സി.പി.ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ മന്ത്രി എന്ന പ്രത്യേകതയും ഉണ്ട്.

Spread the love
English Summary: HISTORICAL WOMEN REPRESENTAION IN KERALA CABINET WITH A NUMBER OF THREE THIS TIME

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick