Categories
kerala

ജില്ല വിട്ടുള്ള യാത്രയ്ക്ക് പൊലീസില്‍ നിന്നും പാസ് വാങ്ങണം, തട്ടുകടകള്‍ പാടില്ല, വീട്ടിനകത്തും കൂട്ടം കൂടുന്നത് ഒഴിവാക്കണം

അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ സഹകരിക്കണം. അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാൻ പറ്റാത്തവർ സത്യവാങ്മൂലം കയ്യിൽ കരുതണം. ജില്ല വിട്ടുള്ള യാത്രകൾക്ക് കഴിഞ്ഞ വർഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ല.

thepoliticaleditor

വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണ്. വീട്ടിനുളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം.ഭക്ഷണം കഴിക്കൽ, പ്രാർത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം.

സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ എടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചു.

അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നൽകിയത്. കൊവിഡ് ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കി നിര്‍മ്മാണ സ്ഥലത്ത് തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നൽകണം. ചിട്ടി തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ ലോക് ഡൗണ തീരും വരെ ഒഴിവാക്കണം . 24 മണിക്കൂറിനകം 22325 പേര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും. വയോജനങ്ങൾ ഭിന്നശേഷിക്കാര്‍ മുതൽ ട്രാൻസ്ജെന്‍ററുകള്‍ വരെ ഉള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സുരക്ഷ ഒരുക്കണം.

മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കും. ഐസിയു, വെന്‍റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാൻ കഴിഞ്ഞു. ഐസിയു ബെഡുകൾ 1200 ൽ നിന്ന് 2887 ആയി കൂടി.

രോഗികളിൽ ഭൂരിഭാഗം വീടുകളിൽ കഴിയുകയാണ്. സൗകര്യം ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളിൽ കഴിയുന്നു. ഇതിന്‍റെ എല്ലാം എണ്ണം കൂട്ടുകയാണ്. കൊവിഡ് ചികിത്സക്ക് സൗകര്യം കൂട്ടും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

അതാതിടത്തെ ബെഡുകളുടെ സ്റ്റാറ്റസ് സ്വകാര്യ ആശുപത്രികൾ ജില്ലാ കൺട്രോൾ റൂമിൽ ഓരോ നാല് മണിക്കൂറിലും അപ്ഡേറ്റ് ചെയ്യണം. അനാവശ്യ ഉപയോഗം തടയാൻ ഇത് ആവശ്യമാണ്. സംസ്ഥാനത്ത് 6008 ബൾക്ക് ഓക്സിജൻ സിലിണ്ടറുണ്ട്. 220.09 മെട്രിക് ടൺ ഓക്സിജൻ നിലവിലുണ്ട്. തിരുവനന്തപുരതത്തെ പുതിയ പ്ലാന്‍റ് നാളെ കമ്മീഷൻ ചെയ്യും. 9 യൂണിറ്റുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത് .

തെറ്റായ സന്ദേശം പ്രചരിപിച്ചാൽ നടപടി എന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവ തുടരുന്നു. ഇങ്ങനെ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും സൈബർ ഡൊമിനും നിർദേശം നൽകിയിട്ടുണ്ട്.

Spread the love
English Summary: govt directions new announced today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick