Categories
kerala

മുഖ്യമന്ത്രിയുടെ അയല്‍ക്കാരനായി മുഹമ്മദ് റിയാസ്…ഒരേ വളപ്പില്‍ ഗോവിന്ദന്‍ മാഷും, ബാലഗോപാലും, രാധാകൃഷ്ണനും നമ്മുടെ മന്ത്രിമാരുടെ വീടുകള്‍ ഏതെല്ലാമെന്ന് വിശദമായി

മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് വീടുകള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരം വീടാണ്–നന്തന്‍കോടുള്ള ക്ലിഫ് ഹൗസ്. ഇത്തവണയും പതിവിന് മാറ്റമില്ല. ഇത്തവണ ഒരു കൗതുകമുള്ളത് മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് ഭാര്യാപിതാവിന്റെ അയല്‍ക്കാരന്‍ കൂടിയാണ് എന്നതാണ്. റിയാസിന് അനുവദിച്ച വീടായ പമ്പ ക്ലിഫ് ഹൗസ് വളപ്പില്‍ തന്നെയാണ്.
പാര്‍ടിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.എന്‍.ബാലഗോപാല്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരും മുഖ്യമന്ത്രിയുടെ അയല്‍ക്കാരാണ്–ക്ലിഫ് ഹൗസ് വളപ്പില്‍ തന്നെയുള്ള വീടുകളില്‍ പ്രശാന്ത് ആണ് റോഷിക്ക് കിട്ടിയത്. കൃഷ്ണന്‍കുട്ടിക്കാവട്ടെ, ‘പെരിയാര്‍’ ആണ് അനുവദിച്ചിട്ടുള്ളത്. ബാലഗോപാലിന് പൗര്‍ണമി. ഗോവിന്ദന്‍മാസ്റ്റര്‍ക്ക് നെസ്റ്റ്, ചിഞ്ചുറാണിക്ക് അശോക, കെ.രാധാകൃഷ്ണന് എസ്സെഡന്‍സ് -ഇങ്ങിനെയാണ് വീടുകള്‍.

റവന്യൂ മന്ത്രി കെ.രാജന് അനുവദിച്ചത് ഗ്രേസ് എന്ന വീടാണ്. പാളയം കന്റോണ്‍മെന്റ് ഹൗസിന് സമീപത്താണ് ഈ വീട്.
എ.കെ.ശശീന്ദ്രന്‍ പക്ഷേ പ്രതിപക്ഷ നേതാവിന്റെ വീടിനടുത്താണ്. പാളയത്ത് കന്റോണ്‍മെന്റ് ഹൗസിനടുത്തുള്ള കാവേരിയിലായിരിക്കും വനംമന്ത്രിയുടെ പാര്‍പ്പ്.
മറ്റു മന്ത്രിമാരുടെ വീടുകള്‍ ഇനി പറയുന്നവയാണ്…
ആര്‍.ബിന്ദു–സാനഡു, വഴുതക്കാട്
പി.രാജീവ്–ഉഷസ്, നന്തന്‍കോട്
സജി ചെറിയാന്‍-കവഡിയാര്‍ ഹൗസ്, വെള്ളയമ്പലം
വി.ശിവന്‍കുട്ടി–റോസ് ഹൗസ് , വഴുതക്കാട്
വി.എന്‍.വാസവന്‍–ഗംഗ, കന്റോണ്‍മെന്റ് ഹൗസ് വളപ്പ്, പാളയം
വീണ ജോര്‍ജ്ജ്–നിള, കന്റോണ്‍മെന്റ് ഹൗസിനു സമീപം, പാളയം

thepoliticaleditor

പി.പ്രസാദ്–ലിന്‍ന്ത്രസ്റ്റ്, നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ജങ്ഷന്‍
അഹമ്മദ് ദേവര്‍കോവില്‍–തൈക്കാട് ഹൗസ്, വഴുതക്കാട്
ആന്റണി രാജു–മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം
ജി.ആര്‍.അനില്‍–അജന്ത, രാജ്ഭവനു സമീപം, വെള്ളയമ്പലം

Spread the love
English Summary: govt alloted residential houses to all ministers...details

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick