Categories
latest news

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൈനസ് 7.3 ശതമാനം, നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ പതനം

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി.(വളര്‍ച്ചാ നിരക്ക്) പൂജ്യത്തിനു താഴേക്ക് പോയി മൈനസ് 7.3-ല്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. 2019-20 വര്‍ഷം വളര്‍ച്ചാ നിരക്ക് 4.2 ശതമാനം ആയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയ്ക്ക് ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 1979-80 വര്‍ഷത്തിലാണ് ഇതിനു മുമ്പ് വലിയ തകര്‍ച്ചയുണ്ടായത്–മൈനസ് 5.2 ശതമാനം. അന്ന് നേരിട്ട ഭീകരമായ വരള്‍ച്ചയായിരുന്നു അതിന് ഒരു കാരണം. അതു പോലെ അസംസ്‌കൃത എണ്ണയുടെ വില ഇരട്ടിയാവുകയും ചെയ്തു. അന്ന് അധികാരത്തിലുണ്ടായിരുന്ന ജനതാപാര്‍ടി സര്‍ക്കാര്‍ 33 മാസത്തെ ഭരണത്തിനു ശേഷം തകര്‍ന്നു പോവുകയും ചെയ്തു.

ഇപ്പോള്‍ അതിലും ഗുരുതരമായ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അതായത് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത്, വളര്‍ച്ചാനിരക്ക് 1.6 ശതമാനം ഉണ്ടായിരുന്നു. അതിനു മുമ്പുള്ള കൊവിഡ് വ്യാപനക്കാലത്ത് നിരക്ക് തകര്‍ച്ചയിലായിരുന്നു. എന്നാല്‍ ജനുവരി മുതല്‍ നേരിയ പുരോഗതി കാണിച്ചു. അതിന്റെ പ്രതിഫലനമാണ് 2021 മാര്‍ച്ചില്‍ 1.6 ശതമാനം രേഖപ്പെടുത്തിയത്. ഇത് 38.96 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 38.33 ലക്ഷം കോടി രൂപ മാത്രമായിരുന്നു വളര്‍ച്ചാ മൂല്യം. ആ അര്‍ഥത്തില്‍ നോക്കിയാല്‍ സാമ്പത്തിക നിലയില്‍ നേരിയ ആശ്വാസം കാണാമായിരുന്നു. വാര്‍ഷകിക ശരാശരി 135.13 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പക്ഷേ 145.6 ലക്ഷം കോടി ഉണ്ടായിരുന്നു. കാര്‍ഷിക വളര്‍ച്ചയും മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്.

thepoliticaleditor

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2016-17 വര്‍ഷം മുതല്‍ തുടര്‍ച്ചയായി താഴേക്കു വരികയായിരുന്നു. 2016-17 വര്‍ഷത്തില്‍ 8.26 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് തുടര്‍ വര്‍ഷങ്ങളില്‍ യഥാക്രമം 7.04, 6.12, 4.2 എന്നിങ്ങനെ കുറഞ്ഞു വന്നുകൊണ്ടിരുന്നു. 2020 മുതല്‍ മൈനസിലേക്കാണ് കൂപ്പുകുത്തിയത്.

Spread the love
English Summary: gdp declined to minus 7.3 in the financial year 2020-21

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick