Categories
kerala

ഓക്‌സിമീറ്ററിന് നാലിരട്ടി വരെ കരിഞ്ചന്ത വില: കര്‍ക്കശ നടപടിയെന്ന് മുഖ്യമന്ത്രി

രക്തത്തില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കാന്‍ സ്വയം സഹായിക്കുന്ന പള്‍സി ഓക്‌സിമീറ്റര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ക്കശ നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
900 രൂപ വിലയുള്ള ഈ ഉപകരണത്തിന് 2500-3500 രൂപ ഈടാക്കുന്ന പകല്‍ക്കൊള്ളയാണ് പലയിടത്തും നടക്കുന്നതെന്ന പരാതി പലയിടത്തും ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും എടുത്തിട്ടില്ല.
പള്‍സി ഓക്‌സി മീറ്റര്‍ ഉപയോഗിച്ച രക്തത്തില്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവ് വന്നതായി കാണുന്നുണ്ടെങ്കില്‍ രോഗി ഉടനെ തന്നെ കൃത്രിമ ഓക്‌സിജന്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ അപകടത്തിലാവും.

Spread the love
English Summary: fourtimes of actual price for pulsi oximetre in shops

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick