Categories
latest news

മുൻ വിദേശകാര്യമന്ത്രിയും കേരള ഗവർണറുമായ ആർ.എൽ.ഭാട്യ കോവിഡ് ബാധിച്ച്അന്തരിച്ചു

മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവും കേരള മുൻ ഗവർണറുമായിരുന്ന  ആർ.എൽ.ഭാട്യ (100) അന്തരിച്ചു.കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2008 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു. 2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണ്ണറായി ചുമതലയേറ്റത്. എ കെ ആൻറണി, ഉമ്മൻ ചാണ്ടി, വി എസ് അചുതാനന്ദൻ എന്നിവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരള ഗവർണറായി പ്രവർത്തിച്ചു. 2008 മുതൽ 2009 വരെ ബിഹാർ ഗവർണ്ണറായും സേവനമനുഷ്ടിച്ചു.

1975-1977 കാലഘട്ടത്തിൽ കോണ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയി. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

thepoliticaleditor

അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചു.

Spread the love
English Summary: FORMER UNION FORIEGN MINISTER AND KERALA GOVERNER R.L. BHATIA PASSED AWAY DUE TO KOVID INFECTION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick