Categories
latest news

സ്വകാര്യ ആശുപത്രികളുടെ ചികില്‍സാ അനാസ്ഥയും ഭരണഘടനാവകാശ ലംഘനം–പട്‌ന ഹൈക്കോടതി

സര്‍ക്കാര്‍ സംവിധാനത്തിലെതു പോലെ തന്നെ വൈദ്യസഹായം തക്കസമയത്ത് ലഭ്യമാക്കാന്‍ അലംഭാവം കാണിക്കുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് പട്‌ന ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എസ്.കുമാര്‍ എന്നിവരുടെ ബഞ്ച് കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ടുണ്ടായ വിവിധ പരാതികള്‍ പരിഗണിക്കവേയാണ് ഇത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളും ഡോക്ടര്‍മാരും മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരാണ്. അത് സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍ തക്ക സമയത്ത് ചികില്‍സ ലഭ്യമാക്കാത്ത സ്വകാര്യ ആശുപത്രികളുടെ നടപടിയും ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിന്റെതാണെന്നത് പൗരാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Spread the love
English Summary: disregard for treatment of private hospitals is also violation of fundamental rights observes patna high court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick