Categories
latest news

സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണമെന്ന ഹര്‍ജി തള്ളി, ഹര്‍ജിക്കാരന് ലക്ഷം രൂപ പിഴ !

പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി.

എന്നു മാത്രമല്ല, ഹര്‍ജിക്കാരന്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. ആരുടെയോ താല്‍പര്യപ്രകാരമുള്ളതെന്നും, സ്വാഭാവികമായ പൊതുതാല്‍പര്യമില്ലാത്തതെന്നും ഹര്‍ജിയെ ന്യായാധിപര്‍ വിശേഷിപ്പിച്ചു.

thepoliticaleditor

ജോലിക്കാരെല്ലാം പണിസ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്യുന്നവരായതിനാല്‍ പണി നിര്‍ത്തി വെക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു. 2021 നവംബറില്‍ പണി തീര്‍ക്കേണ്ടതിനാല്‍ കാലതാമസം അരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണമെന്ന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദശപ്രകാരമാണ് ഡെല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്.

Spread the love
English Summary: delhi high court dissmissed the petition seeking sspension of central vista project

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick