Categories
latest news

ഡെല്‍ഹിയില്‍ പൊസിറ്റിവറ്റി നിരക്ക് 5 ശതമാനത്തിലും താഴെ, ഗോവയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി,കേരളം ഇന്നോ നാളെയോ തീരുമാനിക്കും

കൊവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ചുവന്നിരുന്ന രാജ്യതലസ്ഥാനത്ത് പ്രതിദിന രോഗ നിരക്ക് കുറയുന്നു. ഏപ്രില്‍ നാലിനു ശേഷം ആദ്യമായി പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം അഞ്ച് ശതമാനത്തിനു താഴെ പോസിറ്റിവിറ്റി നിരക്ക് വന്നു കഴിഞ്ഞാല്‍ സുരക്ഷിതമേഖലയായി എന്നാണ് അര്‍ഥം. 3009 രോഗികള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനകത്ത് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
ഗോവയില്‍ 23 വരെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപക കര്‍ഫ്യൂ മെയ് 31-വരെ നീട്ടി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടു. മെയ് 9 മുതല്‍ ഇവിടെ കര്‍ഫ്യൂ ആണ്.

Spread the love
English Summary: delhi coming back to safe zone, positicity rate declenes to 4.76 percent

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick