Categories
latest news

ഗാസയില്‍ വ്യോമാക്രമണത്തില്‍ മരണം 100 കടന്നു, ഇസ്രായേലിനു നേരെ ലബനനില്‍ നിന്നും മൂന്ന് റോക്കറ്റുകള്‍

പാലസ്തീനികള്‍ പാര്‍ക്കുന്ന ഗാസ മുനമ്പിലേക്ക് തിങ്കളാഴ്ച മുതല്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 കുട്ടികള്‍ ഉള്‍പ്പെടെ 103 പേര്‍ മരിച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. 580 പേര്‍ക്ക് പരിക്കേറ്റതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകളുടെ മേലേക്കാണ് ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തുന്നതെന്ന് വാര്‍ത്തയുണ്ട്. ഈദുല്‍ ഫിത്തര്‍ ദിനമായ വ്യാഴാഴ്ചയും കനത്ത ആക്രമണം നടന്നു.
മറുവശത്ത് ഇസ്രായേലിനു നേരെ തെക്കന്‍ ലബനനില്‍ നിന്നും മൂന്ന് റോക്കറ്റുകള്‍ വന്നതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ട്വീറ്റ് ചെയ്തു. ലബനനിലെ റാഷിദി അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് റോക്കറ്റുകള്‍ വന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്രോതസ് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഇസ്രായേലും പറയുന്നു.
രാജ്യത്തെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ ഇസ്രായേല്‍ അടച്ചു. യാത്രാവിമാനങ്ങള്‍ ഐലാറ്റ്‌സ് റമോണ്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടിരിക്കയാണ്. ഹമാസ് ഉന്നം വെച്ചിരിക്കുന്ന വിമാനത്താവളമാണെന്നതിനാലാണ് ഈ അടച്ചിടല്‍. ഇതുവരെ 1750 റോക്കറ്റുകള്‍ ഇസ്രായേലിനു നേരെ വന്നിട്ടുണ്ടെന്നാണ് മിലിട്ടറി വൃത്തങ്ങള്‍ പറയുന്നത്.

Spread the love
English Summary: death-toll-crosses-100-in-gasa, israel hits by three rockets from lebanon

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick