Categories
latest news

“മരിച്ച” ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി, എയിംസില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു

മുംബൈ അധോലോക കുറ്റകൃത്യ നായകന്‍ ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി. ഇദ്ദേഹം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ മരിച്ചു എന്ന് മെയ് 7-ന് വാര്‍ത്ത പരന്നിരുന്നു. തിഹാര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കഴിയുകയായിരുന്ന 61 കാരനായ രാജനെ രോഗബാധയെത്തുടര്‍ന്ന് ഏപ്രില്‍ 26-നാണ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. മെയ് ഏഴാം തീയതി രാജന്‍ മരിച്ചതായി വാര്‍ത്ത പരന്നു. വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയെങ്കിലും പിറകെ എയിംസ് അധികൃതരുടെയും ഡെല്‍ഹി പോലീസിന്റെയും നിഷേധം എത്തി. രാജന്‍ മരിച്ചിട്ടില്ലെന്നും ചികില്‍സയിലാണെന്നും വാര്‍ത്തയില്‍ തിരുത്തലും വന്നു.
രാജേന്ദ്ര നിഖാല്‍ജി എന്ന ഛോട്ടാരാജനെ 2015-ലാണ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നിന്നും അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഡെല്‍ഹി തിഹാര്‍ ജയിലിലായിരുന്നു. 2018-ല്‍ രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2011-ല്‍ പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയീ ഡെ -യെ വധിച്ച കേസിലാണ് ശിക്ഷ.

Spread the love
English Summary: chotta rajan discharged from hospital as he became kovid negative

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick