Categories
latest news

‘വൈറസിന്റെ ഇന്ത്യന്‍ വകഭേദം’ എന്നു പറഞ്ഞതിന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ കേസ്

കൊവിഡിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ മുന്‍ മുഖ്യമന്തിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ കമല്‍നാഥിനെതിരെ പൊലീസ് കേസെടുത്തു. വൈറസിലെ ഇന്ത്യന്‍ വകഭേദം എന്ന് പരാമര്‍ശിച്ചത് തെറ്റിദ്ധരിപ്പിക്കലാണെന്നാണ് പൊലീസ് ഭാഷ്യം. ഇന്ത്യന്‍ വകഭേദം എന്നുദ്ദേശിച്ചതിലും എന്തോ ദുരുദ്ദേശ്യം ഉണ്ട്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഢങ്ങള്‍ ലംഘിച്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നും പൊലീസ് പറഞ്ഞു.

എന്നാല്‍, മധ്യപ്രദേശിലെ കൊവിഡ് മരണങ്ങളെ സംബന്ധിച്ച് കമല്‍നാഥ് നടത്തിയ പ്രതികരണമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. മാര്‍ച്ചിലും ഏപ്രിലിലുമായി 1,27,000 മൃതദേഹങ്ങള്‍ 26 ജില്ലകളിലായി സംസ്‌കരിക്കാനായി എത്തിച്ചിട്ടുണ്ടെന്നും അതില്‍ 80 ശതമാനവും കൊവിഡ് മരണങ്ങളാണെന്നുമായിരുന്നു കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നത്. താന്‍ പത്രങ്ങളിലും നേരിട്ടും മനസ്സിലാക്കിയ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയതെന്നും കമല്‍നാഥ് പറഞ്ഞു. ശരിയായ കണക്കുകള്‍ പുറത്തു വിടാതെ സര്‍ക്കാര്‍ സമൂഹത്തില്‍ നിന്നും രോഗത്തിന്റെ കാഠിന്യം മറച്ചു വെക്കുകയായിരുന്നു എന്നാണ് കമല്‍നാഥ് സൂചിപ്പിച്ചത്. സര്‍ക്കാരിനെ ഈ പ്രതികരണം പ്രതിരോധത്തിലാക്കി. ഉജ്ജയിനില്‍ നിന്നുള്ള എം.പി.യും മുന്‍ മുഖ്യമന്ത്രിയും കൂടിയായ കമല്‍നാഥിനെതിരെ കേസെടുക്കാനും തീരുമാനിച്ചതിനു പിന്നില്‍ ഇതാണ്.

thepoliticaleditor
Spread the love
English Summary: case registered against congress leader kamal nath in madhyapradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick