Categories
latest news

ചികില്‍സ നല്‍കുന്നത് കീഴ് വഴക്കമാകുന്നതില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു തെറ്റുമില്ല, ഹനിബാബുവിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റണം- ബോംബെ ഹൈക്കോടതി

ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയവേ കോവിഡ് ബാധിക്കുകയും ഒപ്പം ബ്ലാക് ഫംഗസ് ബാധിച്ച് കണ്ണിന് തകരാര്‍ സംഭവിക്കുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഹനിബാബുവിന് അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമുള്ള ചികില്‍സ ഉടനെ ലഭ്യമാക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈ തലോജ ജയിലില്‍ കഴിയുന്ന ഹനിബാബുവിനെ നാളെ തന്നെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റണം. ഇങ്ങനെ ചികില്‍സ നല്‍കുന്നത് പിന്നീട് കീഴ് വഴക്കമാകും എന്ന് എന്‍.ഐ.എ. തടസ്സവാദം ഉന്നയിച്ചപ്പോള്‍ ‘ ഇന്ന്‌ത്തെതു പോലുള്ള കാലത്ത്, ഇത് കീഴ് വഴക്കമായാലും ഒരു തെറ്റും ഇല്ല ‘ എന്ന് കോടതി പറഞ്ഞു. ചികില്‍സയുടെ പണം നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കില്‍ എന്തിനാണ് തടസ്സം എന്ന് കോടതി ചോദിച്ചു. രോഗിയെ അയാളുടെ താല്‍പര്യപ്രകാരമുള്ള ഇടത്താണ് ചികില്‍സിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്.ജെ. കാന്തവാല, എസ്.പി. തവാഡെ എന്നിവരാണ് ഉത്തരവിട്ടത്.

ഡെല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാണ് ഹനിബാബു. കൊവിഡിനൊപ്പം ബ്ലാക് ഫംഗസും ബാധിച്ച് ഗുരുതരമായിട്ടും ജയിലില്‍ ഫലപ്രദമായ ചികില്‍സ നല്‍കാത്ത കാര്യം ചൂണ്ടിക്കാട്ടി ഭാര്യയും അമ്മയും കോടതിയെ സമീപിക്കുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: bombay high court orders hanny babu to be shifted to breech kandy hospital for treatment of kovid and black fungus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick