കേരളം ജൂണ്‍ ഒന്‍പത് വരെ ലോക് ഡൗണ്‍ നീട്ടിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ രണ്ടാഴ്ച വരെ ലോക് ഡൗണ്‍ നീട്ടിയിരിക്കയാണ്. മഹാരാഷ്ട്ര ജൂണ്‍ 15 വരെയാണ് ലോക് ഡൗണ്‍ നീട്ടിയത്. തെലങ്കാനയാവട്ടെ ജൂണ്‍ പത്ത് വരെയാണ് നീട്ടിയത്. ഒഡീഷയാകട്ടെ ജൂണ്‍ 17 രാവിലെ വരെ ലോക് ഡൗണ്‍ തുടരും . കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലുള്ള ഒഡിഷയില്‍ ഇന്നലെ പുതിയ രോഗികള്‍ 8,313 മാത്രമാണ്. മരണം 32 എണ്ണവും.
കേരളത്തിനൊപ്പം തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ലോക് ഡൗണ്‍ ജൂണ്‍ 10 വരെ നീട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളും ഇന്നലത്തോടെ തീരുമാനം പ്രഖ്യാപിച്ചു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇന്ന് തീരുമാനം അറിയിക്കാനിരിക്കയാണ്.













