• Home
  • latest news
  • കൊവിഡ് വൈറസ് ഉല്‍ഭവം ചൈനീസ് ലാബില്‍ എന്ന് ബ്രീട്ടീഷ് ശാസ്ത്രജ്ഞ സംഘം, സ്വാഭാവിക വൈറസിന്റെ രീതിയല്ല കൊവിഡിന്

കൊവിഡ് വൈറസ് ഉല്‍ഭവം ചൈനീസ് ലാബില്‍ എന്ന് ബ്രീട്ടീഷ് ശാസ്ത്രജ്ഞ സംഘം, സ്വാഭാവിക വൈറസിന്റെ രീതിയല്ല കൊവിഡിന്

ചൈനയില്‍ ആദ്യമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ വൈറസ് ഉല്‍ഭവിച്ചത് അവിടെയുള്ള വൈറോളജി ലബോറട്ടറിയില്‍ നിന്നാണെന്ന് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇപ്പോള്‍ ചൈന പറയുമ്പോലം വവ്വാലില്‍ നിന്നും സ്വാഭാവികമായി ഒരിക്കലും വൈറസ് ഉണ്ടാവുകയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. ചൈന ഈ ആരോപണം ശക്തമായി നിഷേധിച്ചു. ചൈന യാഥാര്‍ഥ്യം ലോകത്തോട് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ചൈനയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. അമേരിക്കയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞരും കൊവിഡ് വൈറസ് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നും ചോര്‍ന്നതാണെന്ന വിവരം ലോകത്തോട് പങ്കുവെക്കുന്നു. ഇത് വീണ്ടും ആഗോള ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു.

സ്വാഭാവിക വൈറസ് അല്ല സാര്‍സ് കോവ്-2 എന്ന കൊവിഡ് എന്നാണ് ബ്രിട്ടീഷ്, നോര്‍വ്വെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് കണ്ടെത്തുന്നത്. സ്വാഭാവിക വൈറസ് ഇത്ര വേഗം പടരില്ലെന്ന് അവര്‍ വാദിക്കുന്നു.
2020 ഫെബ്രുവരിയില്‍ ചൈനീസ് കണികാശാസ്ത്രജ്ഞനായ ബൊട്ടാവോ ഷിയോ തന്റെ ഗവേഷണ പ്രബന്ധത്തില്‍ മാരകമായ ഒരു കൊറൊണ വൈറസ് വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതായി സൂചിപ്പിച്ചിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം ആ ഭാഗം പ്രബന്ധത്തില്‍ നിന്നും മാറ്റുകയുണ്ടായത് നോര്‍വ്വീജിയന്‍ ഡോക്ടര്‍ സോറെന്‍സന്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ് വൈറസ് ഉല്‍ഭവം ചൈനീസ് ലാബില്‍ എന്ന് ബ്രീട്ടീഷ് ശാസ്ത്രജ്ഞ സംഘം, സ്വാഭാവിക വൈറസിന്റെ രീതിയല്ല കൊവിഡിന് - The Political Editor