• Home
  • kerala
  • ഹൈക്കമാന്‍ഡ് അപമാനിച്ചെന്ന് ചെന്നിത്തലയുടെ കത്ത്, സതീശന്‍ തന്നെ യു.ഡി.എഫ്. ചെയര്‍മാനും

ഹൈക്കമാന്‍ഡ് അപമാനിച്ചെന്ന് ചെന്നിത്തലയുടെ കത്ത്, സതീശന്‍ തന്നെ യു.ഡി.എഫ്. ചെയര്‍മാനും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യുഡിഎഫ് ചെയർമാനായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നും അതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം.

പുതിയതായി പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് വിശദീകരിച്ചു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് വികാര നിര്‍ഭരമായി കത്തയച്ച കാര്യവും ഇതിനിടെ പുറത്തു വന്നു. പാർട്ടിയിൽ പല രീതിയിൽ പുകയുന്ന അസ്വസ്ഥതകൾ കൂടുതൽ പുകഞ്ഞു ലാത്തുന്നതിന്റെ സൂചന ആണ് ഈ നടപടി .

പ്രതിപക്ഷ നേതാവായി മറ്റൊരാളെ നിശ്ചയിച്ചത് താന്‍ മുമ്പ് അറിഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും തന്നെ മാറ്റുമെന്ന് നേരത്തെ പറയാമായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

ഹൈക്കമാന്‍ഡ് അപമാനിച്ചെന്ന് ചെന്നിത്തലയുടെ കത്ത്, സതീശന്‍ തന്നെ യു.ഡി.എഫ്. ചെയര്‍മാനും - The Political Editor