• Home
  • kerala
  • പാലത്തായി പെണ്‍കുട്ടി പീഢനത്തിനിരയായെന്ന് ശാസ്ത്രീയ തെളിവുകള്‍, പ്രതി ബി.ജെ.പി. നേതാവ്‌

പാലത്തായി പെണ്‍കുട്ടി പീഢനത്തിനിരയായെന്ന് ശാസ്ത്രീയ തെളിവുകള്‍, പ്രതി ബി.ജെ.പി. നേതാവ്‌

കണ്ണൂർ പാലത്തായിയിൽ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബി ജെ പി നേതാവും അദ്ധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ആണ് പ്രതി.

വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പദ്‌മരാജൻ പീഡിപ്പിച്ചതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്.. തെളിവില്ലെന്ന് പറഞ്ഞ് ആദ്യം അന്വേഷണ സംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

സ്കൂളിലെ ശുചിമുറിയിൽവെച്ച് പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്.

2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പോലീസിനെതിരേ അന്ന് വ്യാപക വിമർശനമുയർന്നു. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പോലീസ് പറഞ്ഞു.

പിന്നീട് സർക്കാർ നിർദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തൽ. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

പാലത്തായി പെണ്‍കുട്ടി പീഢനത്തിനിരയായെന്ന് ശാസ്ത്രീയ തെളിവുകള്‍, പ്രതി ബി.ജെ.പി. നേതാവ്‌ - The Political Editor