• Home
  • kerala
  • മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് കൂടി എത്തി

മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് കൂടി എത്തി

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി തിരുവനന്തപുരത്ത് എത്തി.

45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്‌സിന്‍ .

മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിന്‍ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറും.

തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് ഉണ്ടാകും.

അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കാനാകും.

ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവയ്പ്പ് നിലച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് കൂടി എത്തി - The Political Editor