• Home
  • kerala
  • പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ​റെജിയുടെ ഭാര്യ അന്തരിച്ചു

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ​റെജിയുടെ ഭാര്യ അന്തരിച്ചു

കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറും ‘മാധ്യമം’ ദിനപത്രം തിരുവനന്തപുരം യൂനിറ്റിലെ ന്യൂസ്​ എഡിറ്ററുമായ കെ.പി. ​റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമൻ (41) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി റെജിയുടെ കുടുംബ വീടായ കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയിൽ വീട്ടുവളപ്പിൽ നടക്കും.
കോവിഡ് ബാധിച്ചു നെഗറ്റീവ് ആയി ദിവസങ്ങൾക്കു ശേഷം കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ കഴിയവേ ആയിരുന്നു അവിചാരിതമായ വേർപാട്. പത്തനംതിട്ട ജില്ലയിൽ റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കാന്‍സര്‍ബാധിതയായിരുന്നെങ്കിലും ചികില്‍സയിലൂടെ രോഗത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും എം.ജി.സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടുകയും ചെയ്ത ആഷ അധ്യപിക എന്ന നിലയിലും കുട്ടികളുടെ റീഹാബിലിറ്റേഷന്‍ കൗണ്‍സിലിങ്ങിലും തുടര്‍ പ്രവര്‍ത്തനത്തിലേക്കു നീങ്ങവേയാണ് അവിചാരിതമായ വേര്‍പാട്. പ്രമുഖ നഴ്‌സിങ്-പാരാമെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയമുള്ള പ്രഗല്‍ഭയായ അധ്യാപിക കൂടിയായിരുന്നു ആഷ.

പാരാ മെഡിക്കൽ ബിരുദാനന്തര ബിരുദത്തിനു ശേഷം പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു ആഷ . മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്​.

കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ​റെജിയുടെ ഭാര്യ അന്തരിച്ചു - The Political Editor