എസ്.എസ്.എല്‍.സി.യുടെ മാറ്റിവെച്ച ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപേക്ഷിച്ച ഐ.ടി.പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പകരം മാര്‍ക്ക് നല്‍കാന്‍ മുന്‍പ് നടന്നിട്ടുള്ള സമാന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടിവരും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.എസ.്എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങാനും തീരുമാനിച്ചു.













