• Home
  • kerala
  • മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കില്ല എന്ന് സി പി എം തീരുമാനം

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കില്ല എന്ന് സി പി എം തീരുമാനം

സി പി എം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ല എന്നതാണ് പാർട്ടിയുടെ തീരുമാനം. അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. മാത്രമല്ല പാർട്ടി അംഗത്വം ഉള്ള, പറ്റുമെങ്കിൽ ഉയർന്ന കമ്മിറ്റികളിൽ അംഗങ്ങളായ പ്രവർത്തകരെ നിയമിക്കണം എന്നാണു സംസ്ഥാന നേതൃ യോഗ തീരുമാനം എന്നറിയുന്നു. ഡെപ്യൂട്ടേഷനിൽ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവർ സർക്കാർ കാലാവധി കഴിയുന്നതിന് മുമ്പ് വിരമിക്കുന്നവരാകരുത് എന്ന അടിസ്ഥാനത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കില്ല എന്ന് സി പി എം തീരുമാനം - The Political Editor